സന്ധ്യംബരം പോലെ കുങ്കുമ ചാര്‍ത്തുമായ്
ആരും മോഹിക്കും കാര്‍കൂന്തല്‍ കെട്ടുമായ്
ആയിരം വര്‍ണ്ണ ചിറകിലേറി നീ വന്നു
മാനസമാമൊരു മണ്‍വീണ പോലെ
മാനസം തൊട്ടുണര്‍ത്തി നീ വന്നു
മാനിന്‍ മിഴിയുള്ള നിന്‍ തേന്മൊഴി കേള്‍ക്കുവാന്‍
വേഴാമ്പല്‍ പോല്‍ ഞാന്‍ കാത്തിരുന്നു
ആരും കേള്‍ക്കാതെ - സ്നേഹഭാവത്താല്‍
നിന്‍ കിളിമൊഴി കേട്ടുഞാന്‍
ആഹ്ലാദ ഭരിതനായി നിന്നു
<<>>

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ