2012 ഒക്‌ടോബർ 22, തിങ്കളാഴ്‌ച


കാല്പനികതയുടെ കുത്തൊഴുക്കില്‍ -
പെട്ട് ഞാന്‍ ഉഴലുന്നു 
എനിക്ക് അറിയില്ല ജീവിതത്തിന്റെ -
ഈ വൈചിത്ര്യങ്ങള്‍ 

ഏകാന്തതയുടെ മടിത്തട്ടില്‍ 
നഷ്ടപെട്ടതോര്‍ത്തു ഞാന്‍ വിലപിക്കുന്നു 
എന്തെന്നറിയില്ല - എന്‍റെ മനസ്സിന്‍റെ
വിഹ്വലതകളെ നിയന്ത്രിക്കാനവുന്നില്ല 

മനസ്സില്‍ വിങ്ങുന്ന ആ ...
ദീര്‍ഗനിശ്വസങ്ങള്‍ 
മനസ്സിന്‍റെ ആഴങ്ങളിലേക്ക്‌ 
ഒരു കുന്ത മുന പോലെ 
ആഴ്ന്നിറങ്ങുന്ന ആ ...

എന്താണെന്നറിയില്ല ...
എന്തിനാന്നെന്ന്‍ അറിയില്ല ...
ചില്ല് ജാലകത്തില്‍ പെട്ട കുഞ്ഞു കുരുവികളെ പോലെ 
എന്‍റെ മനസ്സ് കൊതിക്കുന്നു -
ഏകാന്തതയിലേക്ക്‌ പറന്നകലുവാന്‍... 

<<>>

2012 ഒക്‌ടോബർ 19, വെള്ളിയാഴ്‌ച



സ്നേഹര്‍ദ്രമാം നിന്‍ മിഴികള്‍
എന്നോട് ചൊല്ലി 
"നിന്‍ സ്നേഹത്താല്‍ ...വീര്‍പ്പുമുട്ടുന്നു ഞാന്‍ "

കാണാതിരിക്കാന്‍ കഴിയില്ലോരിക്കലും 
നിന്‍ മിഴികളില്‍ മിന്നുന്ന ആ സ്നേഹഭാവം 
നിന്‍റെ കൊച്ചു കിന്നരങ്ങളുമാചിരിയും 
നിന്‍ പരിലാലനങ്ങളും ...
ആ കുസൃതിത്തരങ്ങളും ....

മറക്കില്ലൊരിക്കലും  നിന്‍ സ്നേഹവായ്പ്പുകള്‍ 
ധന്യമാം എന്‍ ജീവിതത്തിലൊരിക്കലും 

എങ്കിലും പിരിയാതിനിവയ്യ ...
നമ്മുടെ സ്വപ്നങ്ങളെ തനിച്ചാക്കി ...
വേര്‍പിരിയാം....
നാളെകളുടെ നന്മയ്ക്കായ്‌- -
ഇന്നലകളുടെ ഓര്‍മ്മകള്‍ ബാക്കിയാക്കി ...

<<>>



2012 ഒക്‌ടോബർ 17, ബുധനാഴ്‌ച


ഞാന്‍ നിഴലിനെ പിന്തുടരുകയാണ് 
വഴി എനിക്ക് അറിയില്ല 
അറിഞ്ഞിട്ടും അറിയാതെ നടിക്കുകയാണോ ?
അറിയില്ല ....

കടലിന്‍റെ ഇരമ്പലിന് മീതെ 
മനസ്സിന്‍റെ ഇരമ്പല്‍
ഞാന്‍ നടന്നകലുകയാണ് 
ദിക്കുകള്‍ അറിയാതെ ...
അകലുന്നത് ഞാനോ അതോ എന്റെ മനസ്സോ ?
അറിയില്ല ....

എനിക്ക് നിഴലിനെ പിന്തുടരാനാകുന്നില്ല
ഞാന്‍ തോല്‍ക്കുന്നു - നിഴല്‍ എന്നെ തോല്‍പ്പിക്കുന്നു 
എന്നെ നിഴല്‍ പിന്തുടരുന്നു 
ഞാന്‍ ഉച്ചവെയിലിനെ പഴിക്കുന്നു 

കാലം പിറകോട്ടു സഞ്ചാരിക്കുകയാണോ ?
ഇല്ല .. അതെന്‍റെ തോന്നല്‍ മാത്രം 
ഞാന്‍ പിറകോട്ടു സഞ്ചരിക്കുന്നു 
മുന്നോട്ടു എന്താണെന്ന് അറിയാതെ ...

<<>>

2012 ഒക്‌ടോബർ 16, ചൊവ്വാഴ്ച


പുലരി മഞ്ഞിന്‍ പൂ ചൂടിവരും 
പുലര്‍കാല സന്ധ്യേ ...
നിയെന്‍ മനസ്സില്‍  വസന്തമായ് 
നിറഞ്ഞു നില്‍പ്പൂ ...
കുങ്കുമ പൂവിന്‍ നിറമുള്ള നീ 
ചന്ദന തൈലത്തില്‍ നീരാടി വന്നു 
ഏഴഴകുള്ള നിന്നെ ഞാനെന്‍ -
ഹൃദയത്തില്‍ ചേര്‍ത്ത് വച്ചു ...
വസന്ത സുഗന്ത താളതാല്‍
എന്‍ അന്തരംഗത്തില്‍ - പ്രതിഷ്ടിച്ചു 

<<>>

2012 ഒക്‌ടോബർ 15, തിങ്കളാഴ്‌ച


ഈണമായ്‌ മണി നാദമായി 
നീയെന്‍ മനസിലുണ്ട് 
നിന്‍റെ ഈണത്തിലും നിന്‍റെ താരാട്ടിലും 
ഒരു നാദമായ് എന്‍ പിറവിയല്ലോ
കണ്ണൊന്നടച്ചു നിന്നാല്‍ -
അകക്കണ്ണില്‍ കാണും നിന്നെ 
കാതില്‍ മധുരമഴയായ്‌
നിന്‍ സ്വരസാഗരം നിറയും 
നിന്‍റെ തൂ മന്ദഹാസം തന്‍ -
എന്‍ ജീവ സ്പന്ദനം 
മായരുതേ നീയെന്‍ -
മനതാരില്‍ നിന്നും മറയരുതെ ...

<<>>


മനുഷ്യാ നിന്നോട് ...


നിന്റെ ദുഃഖങ്ങള്‍ നിനക്ക് സ്വന്തം 
നിന്റെ ആശകള്‍ നിനക്ക് സ്വന്തം 
സുഖത്തിനായ് മാത്രം കാംക്ഷിക്കുന്ന നീ  മൂന്‍

സുഖവും ദുഖവും ഒരുപോലെ 
ജീവിതത്തിന്‍ അഴകേകും
അറിയാത്തവര്‍ വിഡ്ഢികള്‍ 
അറിയുന്നവര്‍ ഭാഗ്യവാന്‍ മാര്‍ 

നിന്നെ നീ ആക്കിയ ജീവിത തത്വങ്ങള്‍ 
മറക്കരുത് ഒരിക്കലും മരിക്കുവോളം 

ആശകള്‍ ജീവിതത്തെ നയിക്കുന്നു 
ലക്ഷ്യങ്ങള്‍ ജീവിതം സാര്‍ത്ഥകമാക്കുന്നു 
ദുരാഗ്രഹം ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നു
അറിയാത്ത മാനവര്‍ ജീവിതം ബലികഴിക്കുന്നു 

2012 ഒക്‌ടോബർ 13, ശനിയാഴ്‌ച



ആയിരം വര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ 
ആത്മ നിര്‍വ്രുതിയാം ഓര്‍മ്മകള്‍ 
പൂവേതുതന്നെയും തേന്‍ നുകരുന്ന 
ചിത്രശലഭാമാം ഓര്‍മ്മകള്‍ 
ചന്ദ്രബിംബത്തിന്‍ ഞാനടുതെത്തുന്ന 
സുന്ദര സ്വപ്നമാം ഓര്‍മ്മകള്‍ 
ആയിരം നേര്ച്ചയ്ക്കൊപ്പം ആടിതിമര്‍ക്കുന്ന 
തെയ്യക്കോലങ്ങലാം ഓര്‍മ്മകള്‍ 
പുഴയുടെ തീരത്ത് കളിവീടുണ്ടാക്കും 
കുഞ്ഞുമനസാം ഓര്‍മ്മകള്‍ 
ഓര്‍മ്മകള്‍ പൂവിടും മനസ്സിന്‍ -
ആത്മനിര്‍വ്രുതിയാല്‍ ഞാന്‍ ഒഴുകുന്നു 
ഒരു തീരത്തും ചെന്നെതാതെ

<<>>

2012 ഒക്‌ടോബർ 12, വെള്ളിയാഴ്‌ച


മഴ വന്നു ചിന്നി ചിന്നി ...
പിന്നെ പെരുമഴയായ് എന്‍ ജീവിതത്തിലേയ്ക്ക് 
മഴമേഘങ്ങള്‍ ഇരുണ്ട മറയായ്
സൂര്യനെ മറയ്ക്കുന്നു -
ജീവിതത്തെ മറയ്ക്കുന്നു 
ഇരുളടഞ്ഞ ജീവിതം എന്‍ മുന്നില്‍ നില്‍ക്കുന്നു 
ഞാന്‍ അറിയാതെ എന്നെ കീഴടക്കുന്നു 
പിന്നീട് ഏകാന്തതയില്‍ അലിഞ്ഞു അലിഞ്ഞു 
ഒടുവില്‍ ശൂന്യതയിലേക്ക് ...

<<>>

2012 ഒക്‌ടോബർ 11, വ്യാഴാഴ്‌ച


സന്ധ്യംബരം പോലെ കുങ്കുമ ചാര്‍ത്തുമായ്‌
ആരും മോഹിക്കും കാര്‍കൂന്തല്‍ കെട്ടുമായ്
ആയിരം വര്‍ണ്ണ ചിറകിലേറി നീ വന്നു 
മാനസമാമൊരു മണ്‍വീണ പോലെ 
മാനസം തൊട്ടുണര്‍ത്തി നീ വന്നു 
മാനിന്‍ മിഴിയുള്ള നിന്‍ തേന്മൊഴി കേള്‍ക്കുവാന്‍ 
വേഴാമ്പല്‍ പോല്‍ ഞാന്‍ കാത്തിരുന്നു 
ആരും കേള്‍ക്കാതെ - സ്നേഹഭാവത്താല്‍
നിന്‍ കിളിമൊഴി കേട്ടുഞാന്‍ 
ആഹ്ലാദ ഭരിതനായി നിന്നു



<<>>