കാല്പനികതയുടെ കുത്തൊഴുക്കില്‍ -
പെട്ട് ഞാന്‍ ഉഴലുന്നു
എനിക്ക് അറിയില്ല ജീവിതത്തിന്റെ -
ഈ വൈചിത്ര്യങ്ങള്‍
ഏകാന്തതയുടെ മടിത്തട്ടില്‍
നഷ്ടപെട്ടതോര്‍ത്തു ഞാന്‍ വിലപിക്കുന്നു
എന്തെന്നറിയില്ല - എന്‍റെ മനസ്സിന്‍റെ
വിഹ്വലതകളെ നിയന്ത്രിക്കാനവുന്നില്ല
മനസ്സില്‍ വിങ്ങുന്ന ആ ...
ദീര്‍ഗനിശ്വസങ്ങള്‍
മനസ്സിന്‍റെ ആഴങ്ങളിലേക്ക്
ഒരു കുന്ത മുന പോലെ
ആഴ്ന്നിറങ്ങുന്ന ആ ...
എന്താണെന്നറിയില്ല ...
എന്തിനാന്നെന്ന്‍ അറിയില്ല ...
ചില്ല് ജാലകത്തില്‍ പെട്ട കുഞ്ഞു കുരുവികളെ പോലെ
എന്‍റെ മനസ്സ് കൊതിക്കുന്നു -
ഏകാന്തതയിലേക്ക് പറന്നകലുവാന്‍...
<<>>

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ